യലഹങ്ക : പരിശുദ്ധ വിജയ മാതാവിൻറെ ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുന്നാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു , സെപ്റ്റംബർ ഒന്നു മുതൽ ആരംഭിച്ച എട്ട് നോമ്പിനോട് അനുബന്ധിച്ച് വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ എല്ലാദിവസവും വൈകുന്നേരങ്ങളിൽ ജപമാല , വിശുദ്ധ കുർബാന , ലത്തീഞ്ഞ് , നേർച്ച വിതരണം എന്നിവ ഉണ്ടായിരുന്നു.
മാതാവിൻറെ പിറവി തിരുനാൾ ദിനമായ സെപ്റ്റംബർ എട്ടിന് ആഘോഷമായ പാട്ടു കുർബാനയ്ക്ക് എം എസ് ടി ഡയറക്ടർ ജനറൽ റവ. ഡോ. വിൻസെൻ്റ് കദളിക്കാട്ടിൽപുത്തൻപുര MST , ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി , റവ ഫാദർ വിജു മുരിങ്ങാശ്ശേരി MST എന്നിവർ നേതൃത്വം നൽകി .
റവ. ഡോ. വിൻസെൻ്റ് കദളിക്കാട്ടിൽപുത്തൻപുര MST , തിരുന്നാൾ സന്ദേശം നൽകി.
ഇടവകയിലെ പ്രധാന ഭക്ത സംഘടനയായ മാതൃവേദിയുടെ നേതൃത്വത്തിൽ തിരുനാൾ ദിനത്തിൽ കാഴ്ച സമ്മർപ്പണവും വിശുദ്ധ കുർബാനയ്ക്കു ശേഷം നേർച്ച ഭക്ഷണം വിതരണം ചെയ്തു .