ഇടവകയിലെ പിതൃവേദി , മാതൃവേദി, യുവജനങ്ങൾ ,അൾത്താര സംഘം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഇടവകയിൽ നിന്നും സമാഹരിച്ച 2024 നോമ്പുകാല പരിത്യാഗം ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ MST , റവ ഫാ. വിജു മുരിങ്ങാശ്ശേരി എം.എസ്.ടി എന്നിവരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ MST സെൻതോമസ് റിജിയൻ മാണ്ഡ്യയിൽ നടത്തുന്ന വിവിധ സ്പെഷ്യൽ സ്കൂളുകൾ സന്ദർശിച്ച് കൈമാറി..
(ഇടവകാംഗങ്ങൾ പ്രീതി സദൻ അന്തേവാസികൾക്ക് ഒപ്പം)
MST സെൻതോമസ് റീജിയണൽ ഡയറക്ടർ (മണ്ഡ്യ മിഷൻ ) റവ ഫാദർ സോജൻ ഐക്കര കുന്നേൽ എം എസ് ടി ്് യോടോപ്പം മറ്റ് എം എസ് ടി വൈദികരും സിസ്റ്റേഴ്സും പ്രീതി നിലയ സ്പെഷ്യൽ സ്കൂൾ,ആഷ സഥൻ സ്പെഷ്യൽ സ്കൂൾ സ്റ്റാഫും ചേർന്ന് ഇടവാകാംഗങ്ങളെ സ്വാഗതം ചെയ്തു..
പ്രീതി നിലയ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ ഇടവകാംഗങ്ങൾക്ക് മുമ്പിൽ കലാപരിപാടികൾ അവതരിപ്പിച്ചു .
പ്രീതി നിലയ സ്പെഷ്യൽ സ്കൂൾ ഹെഡ്മാസ്റ്റർ സെബാസ്റ്റ്യൻ , എം എസ് ടി വൈദികർ സിസ്റ്റേഴ്സ് അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു..
(പ്രീതി നിലയ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ ഇടവകാംഗങ്ങൾക്ക് അവതരിപ്പിച്ച കലാപരിപാടികൾ…)
(ഇടവകയിൽ നിന്നും സമാഹരിച്ച നോമ്പുകാല പരിത്യാഗം കൈമാറുന്നു…)
(ഇടവകയിലെ മാതൃവേദി അംഗങ്ങൾ പ്രീതി സഥൻ സ്പെഷ്യൽ സ്കൂൾ സന്ദർശന വേളയിൽ)
ഇടവകാംഗങ്ങൾക്ക് വേണ്ടി പ്രീതി നിലയ സ്പെഷ്യൽ സ്കൂൾ , ആഷ സഥൻ സ്പെഷ്യൽ സ്കൂൾ എന്നിവയുടെ പ്രവർത്തനങ്ങളെ പറ്റിയുള്ള ചെറു വീഡിയോ പ്രദർശിപ്പിച്ചു…
ആഷ സഥൻ സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയും അവിടുത്തെ പ്രവർത്തനങ്ങളെ പറ്റി പ്രിൻസിപ്പൽ അച്ചൻറെ സാന്നിധ്യത്തിൽ മുൻ ഡയറക്ടർ റവ ഫാ. വിജു മുരിങ്ങാശ്ശേരി എം.എസ്.ടി വിശദീകരിച്ചു .